ഇന്ത്യൻ വംശജൻ നാസയുടെ 
മൂണ്‍ ടു മാര്‍സ് പദ്ധതി തലവൻ



വാഷിങ്ടൺ നാസയുടെ മൂണ്‍ ടു മാര്‍സ് പദ്ധതിയുടെ  തലവനായി ഇന്ത്യന്‍ വംശജൻ അമിത് ക്ഷത്രിയയെ നിയമിച്ചു. ചന്ദ്രനിൽ ദീർഘകാല സാന്നിധ്യം ഉറപ്പാക്കി അതുവഴി ചൊവ്വയില്‍ മനുഷ്യകോളനി സ്ഥാപിക്കാനുമുള്ള ബൃഹത് പദ്ധതി റോബോട്ടിക്സ്– സോഫ്റ്റ് വെയർ എൻജിനിയറായ അമിതിന്റെ നേതൃത്വത്തിലാകും സജ്ജമാക്കുക. 2003- മുതൽ  ക്ഷത്രിയ വിവിധ ബഹിരാകാശ പദ്ധതികളുടെ ഭാഗമാണ്.കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിൽനിന്ന്  ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. Read on deshabhimani.com

Related News