25 April Thursday

ഇന്ത്യൻ വംശജൻ നാസയുടെ 
മൂണ്‍ ടു മാര്‍സ് പദ്ധതി തലവൻ

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023


വാഷിങ്ടൺ
നാസയുടെ മൂണ്‍ ടു മാര്‍സ് പദ്ധതിയുടെ  തലവനായി ഇന്ത്യന്‍ വംശജൻ അമിത് ക്ഷത്രിയയെ നിയമിച്ചു. ചന്ദ്രനിൽ ദീർഘകാല സാന്നിധ്യം ഉറപ്പാക്കി അതുവഴി ചൊവ്വയില്‍ മനുഷ്യകോളനി സ്ഥാപിക്കാനുമുള്ള ബൃഹത് പദ്ധതി

റോബോട്ടിക്സ്– സോഫ്റ്റ് വെയർ എൻജിനിയറായ അമിതിന്റെ നേതൃത്വത്തിലാകും സജ്ജമാക്കുക. 2003- മുതൽ  ക്ഷത്രിയ വിവിധ ബഹിരാകാശ പദ്ധതികളുടെ ഭാഗമാണ്.കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിൽനിന്ന്  ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top