ആമസോണിൽ പിരിച്ചുവിടൽ അടുത്ത വർഷവും നീളും



ന്യൂയോർക്ക്‌ ആമസോൺ കോർപറേറ്റിൽ ഈ ആഴ്‌ച ആരംഭിച്ച കൂട്ടപ്പിരിച്ചുവിടൽ അടുത്ത വർഷവും നീളുമെന്ന്‌ സിഇഒ ആൻഡി ജെസ്സി. പുസ്‌തക, ഉപകരണ മേഖലകളിലെ തൊഴിലാളികൾക്ക്‌ ബുധനാഴ്‌ച പിരിച്ചുവിടൽ നോട്ടീസ്‌ നൽകി. സ്വമേധയാ ജോലിയിൽനിന്ന്‌ പിരിഞ്ഞുപോകുന്നവർക്കായി പ്രത്യേക പാക്കേജ്‌ അവതരിപ്പിച്ചു. ഫെയ്‌സ്‌ബുക്ക്‌ മാതൃസ്ഥാപനം മെറ്റ ആകെ ജീവനക്കാരുടെ 13 ശതമാനമായ 11,000 പേരെ പിരിച്ചുവിടുമെന്ന്‌ കഴിഞ്ഞയാഴ്‌ച പ്രഖ്യാപിച്ചിരുന്നു. Read on deshabhimani.com

Related News