27 April Saturday

ആമസോണിൽ പിരിച്ചുവിടൽ അടുത്ത വർഷവും നീളും

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2022


ന്യൂയോർക്ക്‌
ആമസോൺ കോർപറേറ്റിൽ ഈ ആഴ്‌ച ആരംഭിച്ച കൂട്ടപ്പിരിച്ചുവിടൽ അടുത്ത വർഷവും നീളുമെന്ന്‌ സിഇഒ ആൻഡി ജെസ്സി. പുസ്‌തക, ഉപകരണ മേഖലകളിലെ തൊഴിലാളികൾക്ക്‌ ബുധനാഴ്‌ച പിരിച്ചുവിടൽ നോട്ടീസ്‌ നൽകി. സ്വമേധയാ ജോലിയിൽനിന്ന്‌ പിരിഞ്ഞുപോകുന്നവർക്കായി പ്രത്യേക പാക്കേജ്‌ അവതരിപ്പിച്ചു. ഫെയ്‌സ്‌ബുക്ക്‌ മാതൃസ്ഥാപനം മെറ്റ ആകെ ജീവനക്കാരുടെ 13 ശതമാനമായ 11,000 പേരെ പിരിച്ചുവിടുമെന്ന്‌ കഴിഞ്ഞയാഴ്‌ച പ്രഖ്യാപിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top