നൈജീരിയയിൽ ആക്രമണത്തിൽ 37 പേർ കൊല്ലപ്പെട്ടു



ലാഗോസ്‌> നൈജീരിയയിലെ വടക്കൻ ഗ്രാമപ്രദേശത്തുണ്ടായ ആക്രമണത്തിൽ 37 പേർ കൊല്ലപ്പെട്ടു. കഡുനയിലെ കൗര കൗൺസിൽ മേഖലയിൽ ഞായറാഴ്‌ചയാണ്‌ സംഘർഷമുണ്ടായത്‌. കഡുനയുടെ വടക്കൻ മേഖലയിലുള്ള ഹൗസ -ഫുലാനി വംശജരും തെക്കൻ മേഖലയിലെ ക്രിസ്‌ത്യൻ വിഭാഗക്കാരും തമ്മിൽ നിരന്തര സംഘർഷം തുടരുന്ന മേഖലയാണിത്‌. തോക്കുകളുമായി മഡാമായി ഗ്രാമത്തിലേക്ക്‌ അക്രമികൾ സംഘടിച്ചെത്തുകയായിരുന്നു. ഫുലാനി വംശജരാണ്‌ അക്രമിച്ചതെന്ന്‌ പരിക്കേറ്റവർ ആരോപിച്ചു. ആഗസ്‌തിൽ ഇവിടെ അഞ്ചുപേർ കൊല്ലപ്പെടുകയും നിരവധി വീടുകൾ കത്തിക്കുകയും ചെയ്‌തിരുന്നു. Read on deshabhimani.com

Related News