കാബൂളിലെ പള്ളിയിൽ സ്‌ഫോടനം: 20 മരണം



കാബൂൾ> അഫ്​ഗാൻ തലസ്ഥാനമായ കാബൂളിലെ പള്ളിയിൽ സായാഹ്ന പ്രാർഥനയ്‌ക്കിടെ സ്‌ഫോടനം. 20 പേർ കൊല്ലപ്പെട്ടതായും 40പേർക്ക്‌ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്‌. കോട്ടാൽ ഖൈർ ഖാനയ്‌ക്ക് സമീപത്തെ പള്ളിയിൽ ബുധനാഴ്ചയാണ്‌ സംഭവം.  കൊല്ലപ്പെട്ടവരിൽ മസ്‌ജിദിന്റെ ഇമാമും ഉൾപ്പെട്ടു. ആഘാതത്തിൽ പള്ളി പൂർണമായും തകർന്നു. സമീപത്തെ വീടടക്കമുള്ള കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. നിരവധിപ്പേർ ഇവിടെ പ്രാർഥനയ്‌ക്ക്‌ എത്തിയിരുന്നതിനാൽ  മരണസംഖ്യ  ഉയരാനിടയുണ്ട്‌. കൂടുതൽ സുരക്ഷാ ഉദ്യോ​ഗസ്ഥരും  ഇന്റലിജൻസും  പ്രദേശത്ത്‌ എത്തി.  കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗികമായി പുറത്തുവിടാൻ താലിബാൻ തയ്യാറായിട്ടില്ല. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. Read on deshabhimani.com

Related News