നാളെ വരെ മിന്നലോടെ മഴ



തിരുവനന്തപുരം സംസ്ഥാനത്തുടനീളം  ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിമിന്നലോടുകൂടിയ മഴ പെയ്യും. ശക്തമായ കാറ്റുമുണ്ടാകും. 20 വരെ ഒറ്റപ്പെട്ട മഴ തുടരും.  പകൽ രണ്ടു മുതൽ രാത്രി 10 വരെ  മിന്നലിനുള്ള സാധ്യതയും കൂടുതലാണ്. ഒപ്പം കാറ്റുമടിക്കുമെന്നതിനാൽ തുറസ്സായ, ഉയരമുള്ള സ്ഥലങ്ങളിൽ നിൽക്കുന്നത്‌ ഒഴിവാക്കണം.  അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. കൃഷിയിടങ്ങളിൽ കൂടി കടന്നുപോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. പോസ്റ്റുകളും കമ്പിയും പൊട്ടിവീണാൽ കെഎസ്ഇബിയുടെ 1912 കൺട്രോൾ റൂമിൽ അറിയിക്കണം. Read on deshabhimani.com

Related News