20 April Saturday

നാളെ വരെ മിന്നലോടെ മഴ

വെബ് ഡെസ്‌ക്‌Updated: Saturday Apr 17, 2021


തിരുവനന്തപുരം
സംസ്ഥാനത്തുടനീളം  ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിമിന്നലോടുകൂടിയ മഴ പെയ്യും. ശക്തമായ കാറ്റുമുണ്ടാകും. 20 വരെ ഒറ്റപ്പെട്ട മഴ തുടരും.  പകൽ രണ്ടു മുതൽ രാത്രി 10 വരെ  മിന്നലിനുള്ള സാധ്യതയും കൂടുതലാണ്. ഒപ്പം കാറ്റുമടിക്കുമെന്നതിനാൽ തുറസ്സായ, ഉയരമുള്ള സ്ഥലങ്ങളിൽ നിൽക്കുന്നത്‌ ഒഴിവാക്കണം.  അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. കൃഷിയിടങ്ങളിൽ കൂടി കടന്നുപോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. പോസ്റ്റുകളും കമ്പിയും പൊട്ടിവീണാൽ കെഎസ്ഇബിയുടെ 1912 കൺട്രോൾ റൂമിൽ അറിയിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top