മഴ തുടരും ; ആലപ്പുഴയിലും മലപ്പുറത്തും നാളെ മഞ്ഞ അലർട്ട്‌



തിരുവനന്തപുരം സംസ്ഥാനത്ത്‌ ചൊവ്വാഴ്‌ചവരെ ഇടിമിന്നലോടെയുള്ള മഴ തുടരുമെന്ന്‌ കാലാവസ്ഥാവകുപ്പ്‌. ഞായറാഴ്‌ച ആലപ്പുഴ, മലപ്പുറം, തിങ്കളാഴ്‌ച മലപ്പുറം, വയനാട്, ചൊവ്വാഴ്‌ച കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. കേരളതീരങ്ങളിൽ മീൻപിടിത്തത്തിന്‌ തടസ്സമില്ല. തെക്ക് -കിഴക്ക് അറബിക്കടലിലും മാലദ്വീപ്‌,‌ ലക്ഷ്വദ്വീപ്, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി  എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർവരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഈ ഭാഗങ്ങളിൽ മീൻപിടിത്തത്തിന്‌ പോകരുത്‌. Read on deshabhimani.com

Related News