ന്യൂനമർദ്ദം ശക്‌തമാകുന്നു; കനത്തമഴയ്‌ക്ക്‌ സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്‌



തിരുവനന്തപുരം > തമിഴ്‌നാടിനും ശ്രീലങ്കക്കും ഇടയിൽ ന്യൂനമർദ്ദം രൂപപെട്ടതിനാൽ കേരളത്തിലും ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം  മുന്നറിയിപ്പ്‌ നൽകി. കന്യാകുമാരി ഭാഗത്ത്‌ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്‌. ആഴക്കടലിൽ മൽസ്യ ബന്ധനത്തിന്‌ പോയവർ തിരിച്ചുവരണം. ശ്രീലങ്കക്കും തൂത്തുക്കുടിക്കും ഇടയിലാണ്‌ ന്യൂനമർദ്ദം രൂപംകൊണ്ടത്‌. . മണിപ്പുരിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കുന്നതിനാൽ  കന്യാകുമാരി, ഗൾഫ്‌ ഓഫ്‌ മാന്നാർ മേഖലയിൽ കടൽ പ്രക്ഷുബ്‌ധമാണ്‌. മൂന്നുദിവസത്തിനുള്ളിൽ ന്യൂനമർദ്ദം ശക്‌തിപ്പെട്ട്‌ കന്യാകുമാരി ഭാഗത്തേക്ക്‌ നീങ്ങാനാണ്‌ സാധ്യത. സംസ്‌ഥാനത്ത്‌ പരക്കെ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌.   Read on deshabhimani.com

Related News