25 April Thursday

ന്യൂനമർദ്ദം ശക്‌തമാകുന്നു; കനത്തമഴയ്‌ക്ക്‌ സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 7, 2018

തിരുവനന്തപുരം > തമിഴ്‌നാടിനും ശ്രീലങ്കക്കും ഇടയിൽ ന്യൂനമർദ്ദം രൂപപെട്ടതിനാൽ കേരളത്തിലും ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം  മുന്നറിയിപ്പ്‌ നൽകി. കന്യാകുമാരി ഭാഗത്ത്‌ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്‌. ആഴക്കടലിൽ മൽസ്യ ബന്ധനത്തിന്‌ പോയവർ തിരിച്ചുവരണം.

ശ്രീലങ്കക്കും തൂത്തുക്കുടിക്കും ഇടയിലാണ്‌ ന്യൂനമർദ്ദം രൂപംകൊണ്ടത്‌. . മണിപ്പുരിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കുന്നതിനാൽ  കന്യാകുമാരി, ഗൾഫ്‌ ഓഫ്‌ മാന്നാർ മേഖലയിൽ കടൽ പ്രക്ഷുബ്‌ധമാണ്‌. മൂന്നുദിവസത്തിനുള്ളിൽ ന്യൂനമർദ്ദം ശക്‌തിപ്പെട്ട്‌ കന്യാകുമാരി ഭാഗത്തേക്ക്‌ നീങ്ങാനാണ്‌ സാധ്യത. സംസ്‌ഥാനത്ത്‌ പരക്കെ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top