9 ജില്ലയിൽ ഇന്ന്‌ ശക്തമായ മഴ



തിരുവനന്തപുരം ബുധനാഴ്‌ച സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ 40 കിലോമീറ്റർവരെ വേഗതയിൽ കാറ്റിനും ഇടിമിന്നലോടെ മഴയ്‌ക്കും സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. ശനിയാഴ്‌ചവരെ മഴ തുടരും. ബുധൻ, ശനി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴ (മഞ്ഞ അലർട്ട്) ഉണ്ടാകും. കേരള തീരത്തു മീൻപിടിത്തത്തിന്‌ തടസ്സമില്ല. വ്യാഴാഴ്‌ച കന്യാകുമാരി തീരങ്ങളിൽ മീൻപിടിത്തത്തിന്‌ പോകരുത്‌. Read on deshabhimani.com

Related News