ന്യൂനമർദം : 12 ജില്ലയിൽ ഇന്ന്‌ മഞ്ഞ അലർട്ട്‌



തിരുവനന്തപുരം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തമിഴ്നാട് തീരത്തിനു സമീപമെത്തി. അടുത്ത മൂന്നുനാലു ദിവസം പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാനാണ്‌ സാധ്യത. ഇതിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത്‌ ചൊവ്വവരെ ശക്തമായ മഴയുണ്ടാകും. ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്‌. തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി ദുർബലമായി. നവംബർ 11 വരെ സംസ്ഥാനത്ത്‌ സാധാരണയിൽ കവിഞ്ഞ മഴയുണ്ടാകും. തെക്കൻ–- മധ്യ കേരളത്തിലാകും മഴ കൂടുതൽ.  ശനിയും ഞായറും കണ്ണൂർ, കോഴിക്കോട്‌ ഒഴിച്ചുള്ള ജില്ലകളിൽ മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു.  ശനിയും ഞായറും മാന്നാർ കടലിടുക്ക്‌ പ്രദേശത്ത്‌ മീൻപിടിത്തത്തിനു പോകരുത്‌. Read on deshabhimani.com

Related News