25 April Thursday

ന്യൂനമർദം : 12 ജില്ലയിൽ ഇന്ന്‌ മഞ്ഞ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 30, 2021


തിരുവനന്തപുരം
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തമിഴ്നാട് തീരത്തിനു സമീപമെത്തി. അടുത്ത മൂന്നുനാലു ദിവസം പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാനാണ്‌ സാധ്യത. ഇതിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത്‌ ചൊവ്വവരെ ശക്തമായ മഴയുണ്ടാകും. ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്‌. തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി ദുർബലമായി. നവംബർ 11 വരെ സംസ്ഥാനത്ത്‌ സാധാരണയിൽ കവിഞ്ഞ മഴയുണ്ടാകും. തെക്കൻ–- മധ്യ കേരളത്തിലാകും മഴ കൂടുതൽ.  ശനിയും ഞായറും കണ്ണൂർ, കോഴിക്കോട്‌ ഒഴിച്ചുള്ള ജില്ലകളിൽ മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു.  ശനിയും ഞായറും മാന്നാർ കടലിടുക്ക്‌ പ്രദേശത്ത്‌ മീൻപിടിത്തത്തിനു പോകരുത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top