ശക്‌തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്‌



തിരുവനന്തപുരം > കേരള ലക്ഷദ്വീപ് തീരങ്ങളിൽ അടുത്ത 24 മണിക്കുറിനുള്ളിൽ കനത്തമഴക്കും  മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമിറ്റർ  വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. അറബിക്കടലിന്റെ മധ്യകിഴക്കൻ, മധ്യപടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ തീരങ്ങളിൽ കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാൻ സാധ്യധയുണ്ട്.അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന്‌ കാലവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരങ്ങളിൽ തിരമാലകൾ ഉയരാനും സാധ്യതയുണ്ട്‌. അതിനാൽ ജാഗ്രത പാലിക്കണം Read on deshabhimani.com

Related News