വീണ്ടും ന്യൂനമർദ്ദം :കടലിലുള്ളവർ ഇന്ന്‌ രാത്രിയോടെ തിരിച്ചെത്തണം; 16 വരെ കടൽ പ്രക്ഷുബ്‌ധം



കൊച്ചി> ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാൽ കടലിൽ പോയ മൽസ്യത്തൊഴിലാളികൾ ഇന്ന്‌ രാത്രിയോടെ തിരിച്ചെത്തണമെന്ന്‌ കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം  അറിയിച്ചു.  കടൽ പ്രക്ഷുബ്ധമാകുന്നതിനാൽ  ഡിസംബര്‍ പതിനാറ് വരെ കടലില്‍ പോകരുത് എന്നും മുന്നറിയിപ്പുണ്ട്‌. ന്യൂമര്‍ദത്തെ തുടര്‍ന്ന് ഈ ദിവസങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമോ, അതി പ്രക്ഷുബ്ധമോ ആവാന്‍ സാധ്യതയുണ്ട്. കടലില്‍ പോയിരിക്കുന്നവര്‍ ബുധനാഴ്ച വൈകീട്ടോടെ തിരികെ എത്തണം. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ തെക്കന്‍ ബംഗാളിന്റെ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും ഭൂമധ്യ രേഖയോട് ചേര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 45-‐55 കിലോമീറ്റര്‍ വരെയാവാന്‍ സാധ്യതയുണ്ട്.കാറ്റിന്റെ വേഗത  75 കി.മീ വരേയും ഉയര്‍ന്നേക്കാമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കുന്നു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ച കാറ്റിന്റെ വേഗത മണിക്കൂറില്‍ 55-‐65 കി.മീ വരേയും, ചില അവസരങ്ങളില്‍ 75 കിമീ വരേയും ഉയര്‍ന്നേക്കും. . Read on deshabhimani.com

Related News