ടാറ്റ അൾട്രോസ് കേരള വിപണിയിൽ



കൊച്ചി ടാറ്റ മോട്ടോഴ്സിന്റെ ആദ്യ പ്രീമിയം ഹാച്ച് ബാക്ക് കാർ അൾട്രോസ് കേരള വിപണിയിലെത്തി. കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ടാറ്റ മോട്ടോഴ്‌സിന്റെ ചീഫ് ടെക്‌നോളജി ഓഫീസർ രാജേന്ദ്ര പെറ്റ്കർ അൾട്രോസ്  അവതരിപ്പിച്ചു. ടാറ്റയുടെ പുതിയ ആൽഫ ആർകിടെക്ച്ചറിലുള്ള ആദ്യത്തെ കാറാണ് അൾട്രോസ്. 90 ഡിഗ്രി തുറക്കുന്ന വാതിലുകൾ, ലേസർ കട്ട് അലോയ് വീലുകൾ, ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ, ​ഗൂ​ഗിൾ ആപ്‌ അധിഷ്ഠിത വോയ്സ് കമാൻഡ് സംവിധാനങ്ങൾ, ആപ്പിൾ കാർ പ്ലേ,  341 ലിറ്റർ ബൂട്ട് എന്നിവയാണ് അൾട്രോസിന്റെ സവിശേഷതകളിൽ ചിലത്. വില പെട്രോൾ വേരിയന്റിന് 5.29 ലക്ഷം രൂപയിലും ഡീസൽ വേരിയന്റിന് 6.99 ലക്ഷം രൂപയിലും ആരംഭിക്കുന്നു.   Read on deshabhimani.com

Related News