16 April Tuesday

ടാറ്റ അൾട്രോസ് കേരള വിപണിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020


കൊച്ചി
ടാറ്റ മോട്ടോഴ്സിന്റെ ആദ്യ പ്രീമിയം ഹാച്ച് ബാക്ക് കാർ അൾട്രോസ് കേരള വിപണിയിലെത്തി. കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ടാറ്റ മോട്ടോഴ്‌സിന്റെ ചീഫ് ടെക്‌നോളജി ഓഫീസർ രാജേന്ദ്ര പെറ്റ്കർ അൾട്രോസ്  അവതരിപ്പിച്ചു.

ടാറ്റയുടെ പുതിയ ആൽഫ ആർകിടെക്ച്ചറിലുള്ള ആദ്യത്തെ കാറാണ് അൾട്രോസ്. 90 ഡിഗ്രി തുറക്കുന്ന വാതിലുകൾ, ലേസർ കട്ട് അലോയ് വീലുകൾ, ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ, ​ഗൂ​ഗിൾ ആപ്‌ അധിഷ്ഠിത വോയ്സ് കമാൻഡ് സംവിധാനങ്ങൾ, ആപ്പിൾ കാർ പ്ലേ,  341 ലിറ്റർ ബൂട്ട് എന്നിവയാണ് അൾട്രോസിന്റെ സവിശേഷതകളിൽ ചിലത്. വില പെട്രോൾ വേരിയന്റിന് 5.29 ലക്ഷം രൂപയിലും ഡീസൽ വേരിയന്റിന് 6.99 ലക്ഷം രൂപയിലും ആരംഭിക്കുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top