വരുന്നു സോണിയുടെ ഇലക്‌ട്രിക് കാർ



ഇലക്‌ട്രിക് കാര്‍ പുറത്തിറക്കാന്‍ ഒരുങ്ങി ടെക്‌ ഭീമന്മാരായ സോണി. അമേരിക്കയിലെ ലാസ് വേഗസിലെ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ കമ്പനിയുടെ ആദ്യ ഇലക്ട്രിക് കാറിന്റെ ആശയം അവതരിപ്പിച്ചു. സോണിയുടെ മൊബിലിറ്റിയില്‍ കേന്ദ്രീകരിച്ചുള്ള പുതിയ പദ്ധതിയുടെ ഭാ​ഗമായാണ് കാര്‍ നിര്‍മാണം. വിഷൻ–എസ് എ ആശയത്തിന്റെ പ്രൊഡക്‌ഷൻ മോഡലും സോണി പുറത്തിറക്കും.   അത്യാധുനിക ഇലക്ട്രോണിക്സ് സൗകര്യങ്ങളോടെയാണ് സോണിയുടെ കാര്‍ എത്തുക. 33 സെൻസർ, സ്വയം പാര്‍ക്കിങ്, വൈഡ് സ്ക്രീൻ ഡിസ്‌പ്ലേകള്‍, 360 ഡിഗ്രി ഓഡിയോ, ഫുൾ ടൈം കണക്ടിവിറ്റി  തുടങ്ങിയ നിരവധി അത്യാധുനിക സംവിധാനങ്ങള്‍ നാല് സീറ്റുള്ള കാറിലുണ്ടാകും. കാര്‍ എന്ന് വിപണിയിലെത്തുമെന്ന് ജാപ്പനീസ്‌ കമ്പനി പറഞ്ഞിട്ടില്ല. സാങ്കേതികവിദ്യ വില്‍ക്കാനാണോ  ലക്ഷ്യമിടുന്നതെന്നും  വ്യക്തമല്ല. Read on deshabhimani.com

Related News