20 April Saturday

വരുന്നു സോണിയുടെ ഇലക്‌ട്രിക് കാർ

വെബ് ഡെസ്‌ക്‌Updated: Saturday Jan 11, 2020

ഇലക്‌ട്രിക് കാര്‍ പുറത്തിറക്കാന്‍ ഒരുങ്ങി ടെക്‌ ഭീമന്മാരായ സോണി. അമേരിക്കയിലെ ലാസ് വേഗസിലെ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ കമ്പനിയുടെ ആദ്യ ഇലക്ട്രിക് കാറിന്റെ ആശയം അവതരിപ്പിച്ചു. സോണിയുടെ മൊബിലിറ്റിയില്‍ കേന്ദ്രീകരിച്ചുള്ള പുതിയ പദ്ധതിയുടെ ഭാ​ഗമായാണ് കാര്‍ നിര്‍മാണം. വിഷൻ–എസ് എ ആശയത്തിന്റെ പ്രൊഡക്‌ഷൻ മോഡലും സോണി പുറത്തിറക്കും.  

അത്യാധുനിക ഇലക്ട്രോണിക്സ് സൗകര്യങ്ങളോടെയാണ് സോണിയുടെ കാര്‍ എത്തുക. 33 സെൻസർ, സ്വയം പാര്‍ക്കിങ്, വൈഡ് സ്ക്രീൻ ഡിസ്‌പ്ലേകള്‍, 360 ഡിഗ്രി ഓഡിയോ, ഫുൾ ടൈം കണക്ടിവിറ്റി  തുടങ്ങിയ നിരവധി അത്യാധുനിക സംവിധാനങ്ങള്‍ നാല് സീറ്റുള്ള കാറിലുണ്ടാകും. കാര്‍ എന്ന് വിപണിയിലെത്തുമെന്ന് ജാപ്പനീസ്‌ കമ്പനി പറഞ്ഞിട്ടില്ല. സാങ്കേതികവിദ്യ വില്‍ക്കാനാണോ  ലക്ഷ്യമിടുന്നതെന്നും  വ്യക്തമല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top