എസ് ക്രോസ്സ്‌ ബിഎസ് 6 പെട്രോള്‍ പതിപ്പ് വിപണിയില്‍



കൊച്ചി മാരുതി സുസുകി എസ്–-ക്രോസ്സിന്റെ ബിഎസ് 6 പെട്രോൾ പതിപ്പ് വിപണിയിലെത്തി. ലിറ്ററിന് 18.5 കിലോമീറ്ററാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 1.5 ലിറ്റർ, നാല് സിലിൻഡർ എൻജിന് 105 പിഎസ് കരുത്തും 138 എൻഎം ടോർക്കുമാണുള്ളത്.   മാരുതിയുടെ ഏറ്റവും പുതിയ ഏഴിഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്‌ൻമെന്റ് സിസ്റ്റമാണ് ഒരു പ്രത്യേകത. ലിഥിയം -ഇയോൺ ഡ്യൂവൽ ബാറ്ററി സംവിധാനത്തോടുകൂടിയ സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ഈ വാഹനം ​സി​ഗ്മ, ഡെൽറ്റ, സെറ്റ, ആൽഫ എന്നീ നാല് വേരിയന്റുകളിൽ നെക്സ ഷോറൂമുകളിൽ ലഭിക്കും. 8.39 ലക്ഷംമുതൽ 12.39 ലക്ഷം രൂപവരെയാണ് എക്സ് ഷോറൂം വില.   Read on deshabhimani.com

Related News