20 April Saturday

എസ് ക്രോസ്സ്‌ ബിഎസ് 6 പെട്രോള്‍ പതിപ്പ് വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

കൊച്ചി
മാരുതി സുസുകി എസ്–-ക്രോസ്സിന്റെ ബിഎസ് 6 പെട്രോൾ പതിപ്പ് വിപണിയിലെത്തി. ലിറ്ററിന് 18.5 കിലോമീറ്ററാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 1.5 ലിറ്റർ, നാല് സിലിൻഡർ എൻജിന് 105 പിഎസ് കരുത്തും 138 എൻഎം ടോർക്കുമാണുള്ളത്.


 

മാരുതിയുടെ ഏറ്റവും പുതിയ ഏഴിഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്‌ൻമെന്റ് സിസ്റ്റമാണ് ഒരു പ്രത്യേകത. ലിഥിയം -ഇയോൺ ഡ്യൂവൽ ബാറ്ററി സംവിധാനത്തോടുകൂടിയ സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ഈ വാഹനം ​സി​ഗ്മ, ഡെൽറ്റ, സെറ്റ, ആൽഫ എന്നീ നാല് വേരിയന്റുകളിൽ നെക്സ ഷോറൂമുകളിൽ ലഭിക്കും. 8.39 ലക്ഷംമുതൽ 12.39 ലക്ഷം രൂപവരെയാണ് എക്സ് ഷോറൂം വില.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top