റെനോ 
ട്രൈബര്‍ എംവൈ 
21 വിപണിയില്‍



കൊച്ചി റെനോ ഇന്ത്യയുടെ പുതിയ മോഡൽ ട്രൈബർ എംവൈ 21 കാർ വിപണിയിലെത്തി. എഎംടി സാങ്കേതികവിദ്യ, നാല് എയർബാ​​ഗ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, സ്റ്റിയറിങ് വീലിൽ ഓഡിയോ ഫോൺ നിയന്ത്രണ സംവിധാനം, റിയർ വ്യൂ കണ്ണാടികളിൽ എൽഇഡി ഇൻഡിക്കേറ്റർ, 625 ലിറ്റർ ബൂട്ട് സ്‌പേസ് എന്നിവയാണ്‌ സവിശേഷതകൾ.  renault.co.in വെബ്സൈറ്റ്, മൈ റെനോ ആപ് എന്നിവയിലൂടെയും ഡീലർമാർവഴിയും ബുക്ക് ചെയ്യാം. അഞ്ചു നിറങ്ങളിൽ ലഭ്യമാണ്‌. 5.99 ലക്ഷംമുതൽ 7.65 ലക്ഷം രൂപവരെയാണ് വില. Read on deshabhimani.com

Related News