റെനോ കൈഗര്‍ എത്തി, 
വില 5.45 ലക്ഷം രൂപ



കൊച്ചി ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ സബ് കോംപാക്ട് എസ്‌യുവി കൈഗർ വിപണിയിൽ എത്തി. അഞ്ചുപേർക്ക് യാത്ര ചെയ്യാവുന്ന, സ്പോർട്ടി രൂപകൽപ്പനയിലുള്ള വാഹനം സിഎംഎഫ്എ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. പുതിയ സാങ്കേതികവിദ്യ, പ്രവർത്തനക്ഷമത, സ്ഥലസൗകര്യം എന്നിവയോടെ സ്മാർട്ട് ക്യാബിൻ, പുതിയ ടർബോ ചാർജ്ഡ് 1.0 ലിറ്റർ പെട്രോൾ എൻജിൻ തുടങ്ങിയവയാണ്‌ സവിശേഷതകൾ. അഞ്ച് സ്പീഡ്, എഎംടി, സിവിടി ട്രാൻസ്മിഷനുകളിൽ കൈഗർ ഇക്കോ, ഡ്രൈവ്, സ്‌പോർട്‌സ് എന്നിങ്ങനെ മൂന്ന് മോഡലുകളുണ്ട്. ആറു നിറങ്ങളിൽ ലഭ്യമാകുന്ന കൈ​ഗറിന് 5.45 ലക്ഷം രൂപയാണ് പ്രാരംഭവില. Read on deshabhimani.com

Related News