28 March Thursday

റെനോ കൈഗര്‍ എത്തി, 
വില 5.45 ലക്ഷം രൂപ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 17, 2021


കൊച്ചി
ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ സബ് കോംപാക്ട് എസ്‌യുവി കൈഗർ വിപണിയിൽ എത്തി. അഞ്ചുപേർക്ക് യാത്ര ചെയ്യാവുന്ന, സ്പോർട്ടി രൂപകൽപ്പനയിലുള്ള വാഹനം സിഎംഎഫ്എ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്.

പുതിയ സാങ്കേതികവിദ്യ, പ്രവർത്തനക്ഷമത, സ്ഥലസൗകര്യം എന്നിവയോടെ സ്മാർട്ട് ക്യാബിൻ, പുതിയ ടർബോ ചാർജ്ഡ് 1.0 ലിറ്റർ പെട്രോൾ എൻജിൻ തുടങ്ങിയവയാണ്‌ സവിശേഷതകൾ. അഞ്ച് സ്പീഡ്, എഎംടി, സിവിടി ട്രാൻസ്മിഷനുകളിൽ കൈഗർ ഇക്കോ, ഡ്രൈവ്, സ്‌പോർട്‌സ് എന്നിങ്ങനെ മൂന്ന് മോഡലുകളുണ്ട്. ആറു നിറങ്ങളിൽ ലഭ്യമാകുന്ന കൈ​ഗറിന് 5.45 ലക്ഷം രൂപയാണ് പ്രാരംഭവില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top