പുതിയ ടര്‍ബോ എൻജിന്‍ കരുത്തില്‍ നിസ്സാന്‍ മാഗ്‌നൈറ്റ് എത്തുന്നു



കൊച്ചി വാഹനപ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിസ്സാന്റെ ഏറ്റവും പുതിയ എസ്‌യുവി മാ​ഗ്നൈറ്റ് ഡിസംബർ രണ്ടിന് ഇന്ത്യൻ വിപണിയിൽ ഇറങ്ങും. നിസ്സാന്റെ പുതിയ എച്ച്‌ആർഎഒ ടർബോ എ‍ൻജിൻ കരുത്തോടുകൂടിയാണ് പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന ഈ എസ്‌യുവി എത്തുന്നത്. നിസ്സാന്റെ സിഗ്നേച്ചർ എക്‌സ്‌ട്രോണിക്‌ സിവിടി, ക്രൂസ് കൺട്രോൾ, 360 ഡിഗ്രി എറൗണ്ട് വ്യൂ മിറർ, നിസാൻ കണക്ട് എന്നിവ ഉൾപ്പെടുന്ന മാ​ഗ്നൈറ്റ് 1.0 ലിറ്റർ ബി4ഡി പെട്രോൾ, 1.0ലിറ്റർ എച്ച്ആർഎഒ പെട്രോൾ എംടി, സിവിടി എന്നീ വേരിയന്റുകളിൽ ലഭ്യമാകും.   നിസ്സാന്റെ ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും മാഗ്‌നൈറ്റ് ബുക്ക് ചെയ്യാം. ഇന്ത്യൻ വിപണിക്കായി പ്രത്യേകം നിർമിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്ന ഈ വാഹനം ജാപ്പനീസ് എൻജിനിയറിങ്‌ സാങ്കേതികവിദ്യയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.   Read on deshabhimani.com

Related News