നിസാൻ കിക്‌സിന്റെ ഡീസല്‍ വേരിയന്റ്‌ വിപണിയിൽ



കൊച്ചി നിസാൻ കിക്‌സിന്റെ പുതിയ ഡീസൽ വേരിയന്റ് എക്സ്ഇ വിപണിയിലെത്തി. അഞ്ചുവർഷത്തെ സൗജന്യ വാറന്റിയും റോഡ് സൈഡ് അസിസ്റ്റൻസുമടക്കമാണ്‌ എക്സ്ഇ ലഭ്യമാകുക. ഓട്ടോമാറ്റിക് എസി, റിയർ എസി വെന്റ്, ഡ്യുവൽ എയർ ബാഗ്സ്, സ്പീഡ് സെൻസിങ് ഓട്ടോ ഡോർ ലോക്ക്, റിയർ പാർക്കിങ് സെൻസർ തുടങ്ങി അമ്പതിലധികം അധിക ഫീച്ചറുകളുമായാണ് കിക്‌സ്‌ എക്സ്ഇ എത്തിയിരിക്കുന്നത്. വില 9.89 ലക്ഷം രൂപ. Read on deshabhimani.com

Related News