സ്വകാര്യമേഖലാ ജീവനക്കാര്‍ക്ക്‌ ഹ്യുണ്ടായ് ഇഎംഐ അഷ്വറന്‍സ് പദ്ധതി



കൊച്ചി മുൻനിര വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോഴ്‌സ് സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവർക്കായി ഇഎംഐ അഷ്വറൻസ് പദ്ധതി അവതരിപ്പിച്ചു. സാമ്പത്തിക പ്രശ്നം, ഏറ്റെടുക്കൽ, ലയനം തുടങ്ങിയ കാരണങ്ങളാൽ ജോലി നഷ്ടപ്പെടുന്നവരുടെ മൂന്നു മാസത്തെ വാഹന വായ്പാ ഇഎംഐ കമ്പനി അടയ്ക്കുന്ന പദ്ധതിയാണിത്. ഇപ്പോൾ പുതിയ ഹ്യുണ്ടായ് വാഹനം വാങ്ങുന്നവർക്ക് ഒരു വർഷത്തേക്ക്‌ ഈ ആനുകൂല്യം ലഭിക്കും. ആദ്യത്തെ മൂന്ന് മാസത്തിന് ശേഷം, ജോലി നഷ്ടപ്പെടുന്ന മാസം മുതൽ മൂന്ന് മാസത്തെയാണ്‌ ഇഎംഐ കമ്പനി അടയ്ക്കുക.  ഇത്  തിരികെ കൊടുക്കേണ്ടതില്ല. ക്രെറ്റ, എലാൻട്ര, ട്യൂസോൺ, കോന എന്നിവ ഒഴികെയുള്ള എല്ലാ മോഡലുകൾക്കും ഈ ആനുകൂല്യം ലഭ്യമാണെന്നും ഹ്യുണ്ടായ് അറിയിച്ചു. Read on deshabhimani.com

Related News