26 April Friday

സ്വകാര്യമേഖലാ ജീവനക്കാര്‍ക്ക്‌ ഹ്യുണ്ടായ് ഇഎംഐ അഷ്വറന്‍സ് പദ്ധതി

വെബ് ഡെസ്‌ക്‌Updated: Thursday May 7, 2020


കൊച്ചി
മുൻനിര വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോഴ്‌സ് സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവർക്കായി ഇഎംഐ അഷ്വറൻസ് പദ്ധതി അവതരിപ്പിച്ചു. സാമ്പത്തിക പ്രശ്നം, ഏറ്റെടുക്കൽ, ലയനം തുടങ്ങിയ കാരണങ്ങളാൽ ജോലി നഷ്ടപ്പെടുന്നവരുടെ മൂന്നു മാസത്തെ വാഹന വായ്പാ ഇഎംഐ കമ്പനി അടയ്ക്കുന്ന പദ്ധതിയാണിത്. ഇപ്പോൾ പുതിയ ഹ്യുണ്ടായ് വാഹനം വാങ്ങുന്നവർക്ക് ഒരു വർഷത്തേക്ക്‌ ഈ ആനുകൂല്യം ലഭിക്കും. ആദ്യത്തെ മൂന്ന് മാസത്തിന് ശേഷം, ജോലി നഷ്ടപ്പെടുന്ന മാസം മുതൽ മൂന്ന് മാസത്തെയാണ്‌ ഇഎംഐ കമ്പനി അടയ്ക്കുക.  ഇത്  തിരികെ കൊടുക്കേണ്ടതില്ല. ക്രെറ്റ, എലാൻട്ര, ട്യൂസോൺ, കോന എന്നിവ ഒഴികെയുള്ള എല്ലാ മോഡലുകൾക്കും ഈ ആനുകൂല്യം ലഭ്യമാണെന്നും ഹ്യുണ്ടായ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top