ഓഡി ആര്‍8 വി10 പ്ളസ് വിപണിയില്‍



കൊച്ചി> ജര്‍മന്‍ ആഡംബര കാര്‍നിര്‍മാതാവായ ഓഡിയുടെ ഏറ്റവും വേഗമേറിയ ആര്‍8 വി10 പ്ളസ് ഇന്ത്യയിലിറക്കി. ഡല്‍ഹി ഓട്ടോ എക്സ്പോ യിലാണ് പുതിയ കാര്‍ വിപണിയിലിറക്കിയത്. കൂടാതെ നിരവധി കാറുകളുടെ നീണ്ടനിരതന്നെ ഓഡി എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആര്‍8 വി10 പ്ളസിന്റെ എന്‍ജിന് 610 കുതിരശക്തിയാണ് കരുത്ത്്. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്ററിലേക്ക് വെറും 3.2 സെക്കന്‍ഡ് മതി. പരമാവധി വേഗം മണിക്കൂറില്‍ 330 കി. മീറ്റര്‍. മുന്‍ഗാമിയെക്കാള്‍ ഭാരംകുറഞ്ഞ പുതിയ ആര്‍8 വി10 പ്ളസിന്റെ മുംബൈയിലെയും ന്യൂഡല്‍ഹിയിലെയും എക്സ് ഷോറൂംവില 2.47 കോടി രൂപയാണ്. Read on deshabhimani.com

Related News