20 April Saturday

ഓഡി ആര്‍8 വി10 പ്ളസ് വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Feb 6, 2016

കൊച്ചി> ജര്‍മന്‍ ആഡംബര കാര്‍നിര്‍മാതാവായ ഓഡിയുടെ ഏറ്റവും വേഗമേറിയ ആര്‍8 വി10 പ്ളസ് ഇന്ത്യയിലിറക്കി. ഡല്‍ഹി ഓട്ടോ എക്സ്പോ യിലാണ് പുതിയ കാര്‍ വിപണിയിലിറക്കിയത്. കൂടാതെ നിരവധി കാറുകളുടെ നീണ്ടനിരതന്നെ ഓഡി എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ആര്‍8 വി10 പ്ളസിന്റെ എന്‍ജിന് 610 കുതിരശക്തിയാണ് കരുത്ത്്. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്ററിലേക്ക് വെറും 3.2 സെക്കന്‍ഡ് മതി. പരമാവധി വേഗം മണിക്കൂറില്‍ 330 കി. മീറ്റര്‍. മുന്‍ഗാമിയെക്കാള്‍ ഭാരംകുറഞ്ഞ പുതിയ ആര്‍8 വി10 പ്ളസിന്റെ മുംബൈയിലെയും ന്യൂഡല്‍ഹിയിലെയും എക്സ് ഷോറൂംവില 2.47 കോടി രൂപയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top