പുതിയ എര്‍ട്ടി​ഗ എത്തുന്നു; 1.5 ലിറ്റര്‍ ഡീസല്‍ എൻജിനില്‍



കൊച്ചി മാരുതി സുസുക്കി എർട്ടി​ഗയുടെ 1.5 ലിറ്റർ ഡീസൽ എൻജിൻ മോഡൽ ഇറക്കുന്നു. 2020 ഏപ്രിൽ ഒന്നുമുതൽ മാരുതി സുസുക്കി ഡീസൽ കാറുകളുടെ നിർമാണവും വിൽപ്പനയും അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് പുതിയ ഡീസൽ എൻജിൻ ഇറക്കുന്നത്. രാജ്യവ്യാപകമായി പുതിയ എർട്ടി​ഗയുടെ ബുക്കിങ് ആരംഭിച്ചു.  നിലവിൽ 1.3 ലിറ്റർ ഡീസൽ എൻജിനിലാണ് എർട്ടി​ഗ ലഭ്യമാകുന്നത്. 8.85 ലക്ഷം രൂപമുതൽ 10.91 ലക്ഷം രൂപവരെയാണ് നിലവിൽ എർട്ടി​ഗ ഡീസലിന്റെ വില. നവംബർ 2018നും 2019 ഏപ്രിലിനും ഇടയിൽ രാജ്യത്ത് 40,000 എർട്ടി​ഗയാണ് വിറ്റഴിക്കപ്പെട്ടത്. പുതിയ 1.5 ലിറ്റർ ഡീസൽ എൻജിൻ മോഡലിന്റെ വില 9.86 ലക്ഷം രൂപമുതൽ 11.20 ലക്ഷം രൂപ വരെയാണ്. 24.20 കിലോമീറ്റാണ് പുതിയ എർട്ടി​ഗയ്ക്ക് കമ്പനി അവകാശപ്പെടുന്ന മൈലേജ്. Read on deshabhimani.com

Related News