24 April Wednesday

പുതിയ എര്‍ട്ടി​ഗ എത്തുന്നു; 1.5 ലിറ്റര്‍ ഡീസല്‍ എൻജിനില്‍

വെബ് ഡെസ്‌ക്‌Updated: Wednesday May 1, 2019


കൊച്ചി
മാരുതി സുസുക്കി എർട്ടി​ഗയുടെ 1.5 ലിറ്റർ ഡീസൽ എൻജിൻ മോഡൽ ഇറക്കുന്നു. 2020 ഏപ്രിൽ ഒന്നുമുതൽ മാരുതി സുസുക്കി ഡീസൽ കാറുകളുടെ നിർമാണവും വിൽപ്പനയും അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് പുതിയ ഡീസൽ എൻജിൻ ഇറക്കുന്നത്. രാജ്യവ്യാപകമായി പുതിയ എർട്ടി​ഗയുടെ ബുക്കിങ് ആരംഭിച്ചു. 

നിലവിൽ 1.3 ലിറ്റർ ഡീസൽ എൻജിനിലാണ് എർട്ടി​ഗ ലഭ്യമാകുന്നത്. 8.85 ലക്ഷം രൂപമുതൽ 10.91 ലക്ഷം രൂപവരെയാണ് നിലവിൽ എർട്ടി​ഗ ഡീസലിന്റെ വില.

നവംബർ 2018നും 2019 ഏപ്രിലിനും ഇടയിൽ രാജ്യത്ത് 40,000 എർട്ടി​ഗയാണ് വിറ്റഴിക്കപ്പെട്ടത്. പുതിയ 1.5 ലിറ്റർ ഡീസൽ എൻജിൻ മോഡലിന്റെ വില 9.86 ലക്ഷം രൂപമുതൽ 11.20 ലക്ഷം രൂപ വരെയാണ്. 24.20 കിലോമീറ്റാണ് പുതിയ എർട്ടി​ഗയ്ക്ക് കമ്പനി അവകാശപ്പെടുന്ന മൈലേജ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top