ഇസുസു പുതിയ പിക്കപ് 
വാഹനങ്ങള്‍ പുറത്തിറക്കി



കൊച്ചി ഇസുസു മോട്ടോഴ്സ് ഇന്ത്യ പുതിയ ബിഎസ്- 6 പിക്കപ് വാഹനങ്ങൾ വിപണിയിലിറക്കി. ഇസുസു ഹൈ-ലാൻഡർ, വി- ക്രോസ് ഇസഡ് എടി എന്നിവയാണ്‌ വിപണിയിലിറക്കിയത്‌. 1.9 ലിറ്റർ ഡിഡിഐ എൻജിനിൽ ആറ് സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ, ബട്ടൺ അമർത്തി എൻജിൻ പ്രവർത്തിപ്പിക്കുന്നതിനും നിർത്തുന്നതിനുമുള്ള സംവിധാനം, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഏഴിഞ്ച് ടച്ച് സ്‌ക്രീൻ ഓഡിയോ സിസ്റ്റം, റിവേഴ്സ് പാർക്കിങ്‌ സെൻസർ തുടങ്ങിയവയാണ്‌ സവിശേഷത. ഹൈ-ലാൻഡറിന്‌ 16,98,000 രൂപയും വി-ക്രോസ് ഇസഡിന്‌ 19,98,000 രൂപയുമാണ് പ്രാരംഭവില.   Read on deshabhimani.com

Related News