പുത്തൻ ലുക്കിൽ ഡാറ്റ്‌സൺ ഗോ, ഗോ പ്ലസ‌് കാറുകൾ



കൊച്ചി> സുരക്ഷയ്ക്കു മുൻതൂക്കം നൽകി 28 പുതിയ ഫീച്ചറുകളോടെ ഡാറ്റ്‌സൺ  പരിഷ‌്കരിച്ച ഗോ, ഗോ പ്ലസ‌് കാറുകൾ പുറത്തിറക്കി. ഡാറ്റ്‌സൺ ഗോയുടെ വില 3.29 ലക്ഷവും ഗോ പ്ലസ്സിന‌് 3.83 ലക്ഷവുമാണ്.  ബോളിവുഡ്താരവും ഡാറ്റ്‌സൺ  ബ്രാന്റ് അംബാസഡറുമായ ആമിർഖാനാണ് പുതിയ പതിപ്പുകൾ അവതരിപ്പിച്ചത്.   പരിഷ്കരിച്ച ​ഗോയും ഗോ പ്ലസ്സും പുത്തൻ ജപ്പാനീസ് സംവിധാനങ്ങളിലൂടെയാണ് വികസിപ്പിച്ചത്. 1.2 ലിറ്റർ എച്ച്ആർ 12 ഡിഇ പെട്രോൾ എൻജിനുള്ള വാഹനത്തിന് 19.83 കിലോ മീറ്റർ മൈലേജ് ലഭിക്കും. ശബ്ദ തിരിച്ചറിയലും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയും ലഭ്യമാണ്. നിലവിലെ അഞ്ച് നിറങ്ങൾ കൂടാതെ പുതിയ രണ്ടു നിറങ്ങളിൽ കൂടി ഗോ, ഗോ പ്ലസ‌് ലഭ്യമാകും. ആംബർ ഓറഞ്ചിലും സൺ സ്റ്റോൺ ബ്രൗണിലും കാർ നിരത്തിലിറങ്ങും.   Read on deshabhimani.com

Related News