25 April Thursday

പുത്തൻ ലുക്കിൽ ഡാറ്റ്‌സൺ ഗോ, ഗോ പ്ലസ‌് കാറുകൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

കൊച്ചി> സുരക്ഷയ്ക്കു മുൻതൂക്കം നൽകി 28 പുതിയ ഫീച്ചറുകളോടെ ഡാറ്റ്‌സൺ  പരിഷ‌്കരിച്ച ഗോ, ഗോ പ്ലസ‌് കാറുകൾ പുറത്തിറക്കി. ഡാറ്റ്‌സൺ ഗോയുടെ വില 3.29 ലക്ഷവും ഗോ പ്ലസ്സിന‌് 3.83 ലക്ഷവുമാണ്.  ബോളിവുഡ്താരവും ഡാറ്റ്‌സൺ  ബ്രാന്റ് അംബാസഡറുമായ ആമിർഖാനാണ് പുതിയ പതിപ്പുകൾ അവതരിപ്പിച്ചത്.  

പരിഷ്കരിച്ച ​ഗോയും ഗോ പ്ലസ്സും പുത്തൻ ജപ്പാനീസ് സംവിധാനങ്ങളിലൂടെയാണ് വികസിപ്പിച്ചത്. 1.2 ലിറ്റർ എച്ച്ആർ 12 ഡിഇ പെട്രോൾ എൻജിനുള്ള വാഹനത്തിന് 19.83 കിലോ മീറ്റർ മൈലേജ് ലഭിക്കും. ശബ്ദ തിരിച്ചറിയലും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയും ലഭ്യമാണ്. നിലവിലെ അഞ്ച് നിറങ്ങൾ കൂടാതെ പുതിയ രണ്ടു നിറങ്ങളിൽ കൂടി ഗോ, ഗോ പ്ലസ‌് ലഭ്യമാകും. ആംബർ ഓറഞ്ചിലും സൺ സ്റ്റോൺ ബ്രൗണിലും കാർ നിരത്തിലിറങ്ങും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top