സിട്രോണ്‍ സി5 എയര്‍ക്രോസ് വിപണിയില്‍



കൊച്ചി ഫ്രഞ്ച് വാഹനനിർമാതാക്കളായ സിട്രോണിന്റെ സി5 എയർക്രോസ് എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അഞ്ചുപേർക്ക് യാത്ര ചെയ്യാവുന്ന വാഹനത്തിന് 29.90 ലക്ഷംമുതൽ 31.90 ലക്ഷം രൂപവരെയാണ് പ്രാരംഭ എക്സ് ഷോറൂം വില. രണ്ടു ലിറ്റർ ഡീസൽ എൻജിനിൽ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലാണ് എയർക്രോസ് എത്തുന്നത്. ഫീൽ, ഷൈൻ എന്നീ രണ്ട് വകഭേദങ്ങളിൽ ലഭ്യമാകും. ലിറ്ററിന് 18.6 കിലോമീറ്ററാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഇതിലെ പ്രോ​ഗ്രസീവ് ഹൈഡ്രോളിക് കുഷ്യൻ സസ്പെൻഷൻ വ്യത്യസ്തമായ സുഖയാത്ര സമ്മാനിക്കുമെന്ന് സിട്രോൺ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിൻസന്റ് കോബെ പറഞ്ഞു. Read on deshabhimani.com

Related News