25 April Thursday

സിട്രോണ്‍ സി5 എയര്‍ക്രോസ് വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021


കൊച്ചി
ഫ്രഞ്ച് വാഹനനിർമാതാക്കളായ സിട്രോണിന്റെ സി5 എയർക്രോസ് എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അഞ്ചുപേർക്ക് യാത്ര ചെയ്യാവുന്ന വാഹനത്തിന് 29.90 ലക്ഷംമുതൽ 31.90 ലക്ഷം രൂപവരെയാണ് പ്രാരംഭ എക്സ് ഷോറൂം വില.

രണ്ടു ലിറ്റർ ഡീസൽ എൻജിനിൽ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലാണ് എയർക്രോസ് എത്തുന്നത്. ഫീൽ, ഷൈൻ എന്നീ രണ്ട് വകഭേദങ്ങളിൽ ലഭ്യമാകും. ലിറ്ററിന് 18.6 കിലോമീറ്ററാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഇതിലെ പ്രോ​ഗ്രസീവ് ഹൈഡ്രോളിക് കുഷ്യൻ സസ്പെൻഷൻ വ്യത്യസ്തമായ സുഖയാത്ര സമ്മാനിക്കുമെന്ന് സിട്രോൺ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിൻസന്റ് കോബെ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top