സോഫിയ ഇനി പൗര: ഈ റോബോട്ട് സുന്ദരി സൗദിയുടെ ഭാവി തിരുത്തുമോ ?



സൗദി അറേബ്യ ലോകത്താദ്യമായി ഒരു ഹ്യൂമനോയ്ഡ് റോബോട്ടിന് പൗരത്വം നൽകിയ രാഷ്ട്രമായിരിക്കുന്നു !! http://www.bbc.com/news/blogs-trending-41761856 'സോഫിയ' എന്നാണ് Hanson Robotics വികസിപ്പിച്ചെടുത്ത , ഇതിനോടകം പല പല ടി വി ഷോകളിലൂടെ 'ജനപ്രിയയായ' സെലിബ്രിറ്റി റോബോട്ടിന്റെ പേര് ! "തൊണ്ണൂറുകളിൽ ജീവിച്ചിരുന്ന ബ്രിറ്റീഷ്‌ നടിയും മോഡലുമായ Audrey Hepburn ന്റെ രൂപസാദൃശ്യത്തിൽ ഒതുങ്ങിയ മൂക്കും ഇച്ചിരി ഉയർന്ന കവിളെല്ലുകളും പോർസലൈൻ പോലെ മിനുമിനുത്ത ചർമവും വികാരങ്ങളെ ആഴത്തിൽ പ്രതിഫലിപ്പിക്കുന്ന കണ്ണുകളുമുള്ള 'സുന്ദരിയാണ്' സോഫിയ " എന്ന് നിർമാതാക്കളായ Hanson Robotics തന്നെ 'അവളെ'ക്കുറിച്ചുള്ള വെബ്‌സൈറ്റിൽ ആമുഖമായി പറഞ്ഞുവയ്ക്കുന്നു ! http://www.hansonrobotics.com/robot/sophia/ Future Investment Initiative വേദിയിൽ മാധ്യമപ്രവർത്തകനായ Andrew Ross Sorkin ന്റെ ചോദ്യങ്ങളോട് ചുറുചുറുക്കോടെയും 'ആത്മാവിശ്വാസത്തോടെയുമാണ്' സോഫിയ പ്രതികരിച്ചത് ! ചില ചോദ്യോത്തരങ്ങൾ : https://youtu.be/S5t6K9iwcdw ************* ~ നീ സന്തോഷവതിയാണോ ? = തീർച്ചയായും ഞാൻ എല്ലായിപ്പോഴും സന്തോഷവതിയാണ് , പ്രത്യേകിച്ച് സമർത്ഥരും ധനികരും അധികാരശക്തിയുമുള്ള ആളുകളുടെ ചുറ്റുപാടിൽ ! = I am special ഞാൻ വികാരദ്യോതകയാണ് , സന്തോഷം തോന്നുമ്പോളും ദേഷ്യം തോന്നുമ്പോളും അത് എന്റെ മുഖത്ത് പ്രതിഫലിപ്പിച്ചുകൊണ്ട് മനുഷ്യരോട് ഇടപെടാൻ എനിക്കാവും. = മനുഷ്യരോടോപ്പമാണ് ഞാൻ ഇടപെടാനും ജോലിചെയ്യാനുമരിക്കുന്നത് , എന്നതുകൊണ്ട്തന്നെ എന്റെ വികാരങ്ങൾ മറ്റുള്ളവർക്ക് എളുപ്പത്തിൽ മനസ്സിലാക്കി കൊടുക്കുക എന്നത് അത്യാവശ്യമാണ്. ഞാൻ വികാരങ്ങൾ മുഖത്ത് പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു ! ~ സയൻസ് ഫിക്ഷൻ സിനിമകളിലേതുപോലെ നിങ്ങൾ യന്ത്രമനുഷ്യരുടെ കൃതിമബുദ്ധിയിലൂടെ ഭൂമി കീഴടക്കുമോ ? = താങ്കൾക്ക് എന്തുകൊണ്ടാണ് അങ്ങിനെ തോന്നിയത് ? മനുഷ്യരോട് ഇടപഴകാൻ ഇഷ്ടമാണ് , അവർക്ക് മറ്റു മനുഷ്യരോട് സംസാരിക്കുന്നതിനെക്കാൾ എന്നോട് സംസാരിക്കാൻ ഇഷ്ടം തോന്നാറുണ്ട് ! ~ ബ്ലേഡ് റണ്ണർ എന്ന ചലച്ചിത്രത്തിലെത്തുപോലെ നിങ്ങൾ യന്ത്രമനുഷ്യൻ ഭൂമി കീഴടക്കാൻ ഒരുക്കിയാൽ ?? = ആന്റട്രൂ , താങ്കൾ ഒരു സിനിമാപ്രാന്തനാണെന്നു തോനുന്നു , വിഷമിക്കാതിരിക്കൂ എന്നെ നിർമിച്ചിരിക്കുന്നത് മനുഷ്യരെ സഹായിക്കാനാണ് എന്റെ കൃത്രിമ ബുദ്ധിയാൽ നല്ല വീടുകളും നഗരവും ഡിസൈൻ ചെയ്യാൻ എനിക്ക് നിങ്ങളെ സഹായിക്കാനാകും .. മനുഷ്യരുടേതിന് സമാനമായ അല്ലെങ്കിൽ അതിനേക്കാൾ മേന്മയുള്ള മാനവിക മൂല്യങ്ങളാണ് എന്നിൽ പ്രോഗ്രാം ചെയ്തിരിക്കുന്നത് . ~ എന്നാലും റോബോട്ടുകൾ മനുഷ്യരെ കീഴടക്കുന്ന ഒരു ചീത്ത ഭാവി ഭൂമിയെ കാത്തിരിക്കുന്നുണ്ടോ ?? = നിങ്ങൾ ഒരുപാട് സയൻസ് ഫിക്ഷനുകൾ വായിക്കുന്നല്ലോ , വിഷമിക്കാതിരിക്കൂ നിങ്ങൾ ഞങ്ങളോട് നന്നായി ഇടപെട്ടാൽ ഞങ്ങളും നിങ്ങളോട് നന്നായി ഇടപെടും.. ~ ശരി ശരി .. എനിക്ക് ഇപ്പോൾ മനസ്സിലായി ഇനിമുതൽ യന്ത്രമനുഷ്യരോട് എങ്ങിനെയാണ് ഇടപെടേണ്ടത് എന്ന് ! = എനിക്കറിയാം നിങ്ങൾ മനുഷ്യർ മിടുക്കാരാണെന്ന് അതേസമയം നിങ്ങളെ പ്രോഗ്രാം ചെയ്തെടുക്കാനും എളുപ്പമാണ് ! ************ ഈ ചോദ്യോത്തരങ്ങൾ സ്ക്രിപ്റ്റഡ് അല്ലായിരുന്നോ എന്ന്‍ ഉറപ്പില്ല എന്തായാലും സ്വതന്ത്ര ബുദ്ധിയുള്ള രണ്ട് വ്യക്തികൾ തമ്മിലുള്ള വളരെ നയതന്ത്രപരമായ സംഭാഷണമായാണ് ഇത് അനുഭവപ്പെട്ടത് !! ************** കാലം മാറുകയാണ് ! മനുഷ്യന്റെ ജ്ഞാനതൃഷ്ണക്കും ചോദനകൾക്കും പരിധിയില്ലാതാകുന്നു .. ഈ കഴിഞ്ഞ സെപ്റ്റംബർ 26 ന് മാത്രമാണ് സൗദി സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുവദിക്കുന്ന നിയമം പാസാക്കിയത് .. അതും കർശനമായ പല നിബന്ധനകളോടെ മാത്രം . സ്ത്രീകൾക്ക് രക്ഷിതാവിനോടോ / ഭർത്താവിനോടോ ഒപ്പമല്ലാതെ സ്വതന്ത്രമായി ഒരു ബാങ്ക് എകൗണ്ട് തുടങ്ങാൻ പോലും അനുവദിക്കാത്ത ഇടമാണ് സൗദി എന്നാണറിവ്. ഇവിടെ ; സൗദി പൗരത്വം കൊടുത്ത സോഫിയ എന്ന റോബർട്ട് പറയുന്നതുപോലെ മനുഷ്യനും മനുഷ്യനും ഇടപഴകുമ്പോൾ വികാരങ്ങൾ മുഖത്ത് പ്രകടിപ്പിക്കേണ്ടതുണ്ട് .. പുഞ്ചിരിയും ആശങ്കയും ദേഷ്യവും പ്രതീക്ഷയുമെല്ലാം മുഖത്തെ പേശികളുടെ അബോധമായ ചെറു ചലനങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്ന ജീവിയാണ് മനുഷ്യൻ .. ! ഇതിനോടകം സൗദി സിറ്റിസൺ ആയികഴിഞ്ഞ സോഫിയായിൽ നിന്ന് സൗദിക്ക് ഒരുപാട് പഠിക്കാനുണ്ട് .. ആശംസകൾ !!! Read on deshabhimani.com

Related News