സൈബറിടത്തിൽ ഇന്ത്യ സുരക്ഷിതമല്ല



അവധിക്കാല ഓൺലൈൻ ഷോപ്പിങ്ങിൽ 53.6 ശതമാനം ഇന്ത്യക്കാരും വൈറസ്‌ ബാധിത ലിങ്കുകൾ വഴി ചതിക്കപ്പെടുന്നുവെന്ന്‌ സൈബർ സെക്യൂരിറ്റി സ്ഥാപനമായ മക്‌അഫിയുടെ വെളിപ്പെടുത്തൽ. ഓഫർ എന്ന തരത്തിൽ വ്യാജ ലിങ്കുകൾ സൈറ്റുകളിൽ നൽകിയാണ്‌ ഈ ചതി. മക്‌അഫിയുടെ ക്രിസ്‌മസ്‌ സ്കാംസ്‌ സർവേയിലൂടെയാണ്‌ ഇക്കാര്യം പുറത്തുവന്നത്‌. വ്യാജ ഓൺലൈൻ റീട്ടെയിൽ സൈറ്റുകളിലൂടെ നാലിൽമൂന്ന്‌ ഇന്ത്യക്കാർക്കും 15,000- രൂപമുതൽ 20,000 രൂപവരെ നഷ്‌ടമായിട്ടുണ്ട്‌. ആഘോഷസമയങ്ങളിൽ ഓൺലൈൻ വ്യാപാരത്തിൽ വമ്പൻ വിൽപ്പന നടക്കുന്നതിനിടെയാണ്‌ ഇത്തരം ചതികൾ ഒളിഞ്ഞിരിക്കുന്നത്‌. വിനോദസഞ്ചാര സൈറ്റുകളിലും ആളുകർ പറ്റിക്കപ്പെടുന്നുണ്ടെന്നാണ്‌ വിവരം. സൈബർ കുറ്റകൃത്യങ്ങൾ പുതിയ തലങ്ങളിലേക്ക്‌ പോകുമ്പോഴും ഇ–-മെയിൽ വഴിയും ടെക്‌സ്റ്റ്‌ മെസേജ്‌ വഴിയും ഇപ്പോഴും 20 ശതമാനത്തിലധികം ഇന്ത്യക്കാരുടെ സാമ്പത്തിക വിവരങ്ങൾ ചോർത്തപ്പെടുന്നുവെന്നും സർവേയിൽ വ്യക്തമാകുന്നു. Read on deshabhimani.com

Related News