26 April Friday

സൈബറിടത്തിൽ ഇന്ത്യ സുരക്ഷിതമല്ല

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2019

അവധിക്കാല ഓൺലൈൻ ഷോപ്പിങ്ങിൽ 53.6 ശതമാനം ഇന്ത്യക്കാരും വൈറസ്‌ ബാധിത ലിങ്കുകൾ വഴി ചതിക്കപ്പെടുന്നുവെന്ന്‌ സൈബർ സെക്യൂരിറ്റി സ്ഥാപനമായ മക്‌അഫിയുടെ വെളിപ്പെടുത്തൽ. ഓഫർ എന്ന തരത്തിൽ വ്യാജ ലിങ്കുകൾ സൈറ്റുകളിൽ നൽകിയാണ്‌ ഈ ചതി. മക്‌അഫിയുടെ ക്രിസ്‌മസ്‌ സ്കാംസ്‌ സർവേയിലൂടെയാണ്‌ ഇക്കാര്യം പുറത്തുവന്നത്‌. വ്യാജ ഓൺലൈൻ റീട്ടെയിൽ സൈറ്റുകളിലൂടെ നാലിൽമൂന്ന്‌ ഇന്ത്യക്കാർക്കും 15,000- രൂപമുതൽ 20,000 രൂപവരെ നഷ്‌ടമായിട്ടുണ്ട്‌.

ആഘോഷസമയങ്ങളിൽ ഓൺലൈൻ വ്യാപാരത്തിൽ വമ്പൻ വിൽപ്പന നടക്കുന്നതിനിടെയാണ്‌ ഇത്തരം ചതികൾ ഒളിഞ്ഞിരിക്കുന്നത്‌. വിനോദസഞ്ചാര സൈറ്റുകളിലും ആളുകർ പറ്റിക്കപ്പെടുന്നുണ്ടെന്നാണ്‌ വിവരം. സൈബർ കുറ്റകൃത്യങ്ങൾ പുതിയ തലങ്ങളിലേക്ക്‌ പോകുമ്പോഴും ഇ–-മെയിൽ വഴിയും ടെക്‌സ്റ്റ്‌ മെസേജ്‌ വഴിയും ഇപ്പോഴും 20 ശതമാനത്തിലധികം ഇന്ത്യക്കാരുടെ സാമ്പത്തിക വിവരങ്ങൾ ചോർത്തപ്പെടുന്നുവെന്നും സർവേയിൽ വ്യക്തമാകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top