ടെക്‌ എക്‌സ്‌പോയും റദ്ദാക്കി



ടെക്‌ ലോകത്തെ ആകെ ബാധിച്ചിരിക്കുകയാണ്‌ കോവിഡ്‌ രോഗം. മൊബൈൽ വേൾഡ്‌ കോൺഫറൻസ്‌, ഗൂഗിൾ ഐ/ഒ, ഫെയ്‌സ്‌ബുക്ക്‌ ഡെവലപ്പർ കോൺഫറൻസ്‌ എന്നിവയ്ക്ക്‌ പിന്നാലെ ഇലക്‌ട്രോണിക്‌ എന്റർടെയ്‌ൻമെന്റ്‌  എക്സ്‌പോ 2020 (ഇ3 2020 ) ഉം മാറ്റിവച്ചു. ജൂൺ 9 മുതൽ 11 വരെ ലൊസ് ഏഞ്ചൽസ് കൺവൻഷൻ സെന്ററിലാണ്‌ ഇ3 2020 നടത്താൻ തീരുമാനിച്ചത്‌. എന്നാൽ, പരിപാടി റദ്ദാക്കിയതായി ആതിഥേയത്വം വഹിക്കുന്ന എന്റർടെയ്‌ൻമെന്റ് സോഫ്റ്റ്‌വെയർ അസോസിയേഷൻ വൃത്തങ്ങൾ അറിയിച്ചു. ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ ഡെവലപ്പേഴ്‌സ്‌, വീഡിയോ ഗെയിം ഡെവലപ്പേഴ്‌സ്‌ എന്നിവർ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നത്‌ ഈ എക്സ്‌പോയിലാണ്‌. പരിപാടി ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും റദ്ദാക്കുന്ന വിവരം അറിയിക്കുകയാണ്‌. കോവിഡ്‌ രോഗബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ പരിപാടി റദ്ദാക്കുന്നതിൽ അതിശയമില്ല–-അധികൃതർ പറഞ്ഞു. Read on deshabhimani.com

Related News