27 April Saturday

ടെക്‌ എക്‌സ്‌പോയും റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Mar 12, 2020

ടെക്‌ ലോകത്തെ ആകെ ബാധിച്ചിരിക്കുകയാണ്‌ കോവിഡ്‌ രോഗം. മൊബൈൽ വേൾഡ്‌ കോൺഫറൻസ്‌, ഗൂഗിൾ ഐ/ഒ, ഫെയ്‌സ്‌ബുക്ക്‌ ഡെവലപ്പർ കോൺഫറൻസ്‌ എന്നിവയ്ക്ക്‌ പിന്നാലെ ഇലക്‌ട്രോണിക്‌ എന്റർടെയ്‌ൻമെന്റ്‌  എക്സ്‌പോ 2020 (ഇ3 2020 ) ഉം മാറ്റിവച്ചു.

ജൂൺ 9 മുതൽ 11 വരെ ലൊസ് ഏഞ്ചൽസ് കൺവൻഷൻ സെന്ററിലാണ്‌ ഇ3 2020 നടത്താൻ തീരുമാനിച്ചത്‌. എന്നാൽ, പരിപാടി റദ്ദാക്കിയതായി ആതിഥേയത്വം വഹിക്കുന്ന എന്റർടെയ്‌ൻമെന്റ് സോഫ്റ്റ്‌വെയർ അസോസിയേഷൻ വൃത്തങ്ങൾ അറിയിച്ചു. ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ ഡെവലപ്പേഴ്‌സ്‌, വീഡിയോ ഗെയിം ഡെവലപ്പേഴ്‌സ്‌ എന്നിവർ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നത്‌ ഈ എക്സ്‌പോയിലാണ്‌.

പരിപാടി ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും റദ്ദാക്കുന്ന വിവരം അറിയിക്കുകയാണ്‌. കോവിഡ്‌ രോഗബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ പരിപാടി റദ്ദാക്കുന്നതിൽ അതിശയമില്ല–-അധികൃതർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top