വനിതാ ഏഷ്യാ കപ്പ് ഹോക്കി : ഇന്ത്യ സെമിയിൽ



മസ്‌കറ്റ്‌ വനിതാ ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ കടന്നു. നാളെ ദക്ഷിണ കൊറിയയാണ് എതിരാളി. എ ഗ്രൂപ്പിലെ അവസാനമത്സരത്തിൽ ഇന്ത്യ സിംഗപ്പൂരിനെ 9–--1ന് തോൽപ്പിച്ചു. മൂന്നു കളിയും ജയിച്ച ജപ്പാനാണ് ഗ്രൂപ്പിൽ ഒന്നാമത്. സെമിയിൽ ജപ്പാന് ചൈനയാണ് എതിരാളി. സെമിയിലെത്തിയ നാലു ടീമുകളും ഈവർഷം നടക്കുന്ന ലോകകപ്പിന് യോഗ്യത നേടി. Read on deshabhimani.com

Related News