വിംബിൾഡൺ : റാഫേൽ നദാൽ പ്രീക്വാർട്ടറിൽ



ലണ്ടൻ വിംബിൾഡൺ ടെന്നീസിൽ സ്‌പാനിഷ്‌ താരം റാഫേൽ നദാൽ പ്രീക്വാർട്ടറിൽ കടന്നു. മൂന്നാംറൗണ്ടിൽ ഇറ്റലിയുടെ ലോറെൻസോ സൊനെഗോയെ 6–-1, 6–-2, 6–-4ന്‌ മറികടന്നു. ഇന്ന്‌ ഡച്ചുതാരം ബോടിക്‌ വാൻ ഡി സാൻഡ്‌ഷുൽപ്പിനെ തോൽപ്പിച്ചാൽ ക്വാർട്ടറിലെത്താം. ഗ്രീക്ക്‌ താരം സ്‌റ്റെഫാനോസ്‌ സിറ്റ്‌സിപാസ്‌ പുറത്തായി. വനിതകളിൽ ജർമൻ താരങ്ങളായ ജൂലി നീമിയറും തത്‌ജാന മരിയയും ക്വാർട്ടറിലെത്തി. ചെക്ക്‌ താരം മേരി ബൗസ്‌കോവയും അവസാന എട്ടിൽ സ്ഥാനംപിടിച്ചു. Read on deshabhimani.com

Related News