ഒസിമെൻ 
ഇരട്ടഗോളിൽ നാപോളി

image credit Victor Osimhen twitter


നാപോളി വിക്ടർ ഒസിമെന്റെ കാലുകളിൽ നാപോളി ചാമ്പ്യൻസ്‌ ലീഗ്‌ സ്വപ്‌നം കാണുന്നു. ആധികാരിക ജയത്തോടെയാണ്‌ ക്വാർട്ടറിലേക്കുള്ള നാപോളിയുടെ മുന്നേറ്റം. രണ്ടാംപാദ പ്രീ ക്വാർട്ടറിൽ ഐൻട്രാക്‌റ്റ്‌ ഫ്രാങ്ക്‌ഫുർട്ടിനെ മൂന്ന്‌ ഗോളിന്‌ തകർത്തു. ഇതിൽ രണ്ടും ഒസിമെന്റെ വകയായിരുന്നു. ഇരുപാദങ്ങളിലുമായി 5–-0ന്റെ മുൻതൂക്കവുമായാണ്‌ നാപോളി ക്വാർട്ടറിലെത്തിയത്‌. ആദ്യപകുതിയുടെ അവസാനനിമിഷം തകർപ്പൻ ഹെഡറിലൂടെ ഒസിമെൻ നാപോളിയുടെ ആദ്യഗോൾ നേടി. ജിയോവാനി ഡി ലൊറെൻസൊയുടെ ക്രോസിൽ രണ്ടാമത്തേതും. പീറ്റർ സീലിൻസ്‌കിയാണ്‌ പട്ടിക പൂർത്തിയാക്കിയത്‌. ഇറ്റാലിയൻ ലീഗിൽ ഒന്നാംസ്ഥാനത്ത്‌ 18 പോയിന്റ്‌ ലീഡുണ്ട്‌ ലൂസിയാനോ സ്‌പല്ലേറ്റിയുടെ സംഘത്തിന്‌. Read on deshabhimani.com

Related News