26 April Friday

ഒസിമെൻ 
ഇരട്ടഗോളിൽ നാപോളി

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

image credit Victor Osimhen twitter


നാപോളി
വിക്ടർ ഒസിമെന്റെ കാലുകളിൽ നാപോളി ചാമ്പ്യൻസ്‌ ലീഗ്‌ സ്വപ്‌നം കാണുന്നു. ആധികാരിക ജയത്തോടെയാണ്‌ ക്വാർട്ടറിലേക്കുള്ള നാപോളിയുടെ മുന്നേറ്റം. രണ്ടാംപാദ പ്രീ ക്വാർട്ടറിൽ ഐൻട്രാക്‌റ്റ്‌ ഫ്രാങ്ക്‌ഫുർട്ടിനെ മൂന്ന്‌ ഗോളിന്‌ തകർത്തു. ഇതിൽ രണ്ടും ഒസിമെന്റെ വകയായിരുന്നു. ഇരുപാദങ്ങളിലുമായി 5–-0ന്റെ മുൻതൂക്കവുമായാണ്‌ നാപോളി ക്വാർട്ടറിലെത്തിയത്‌.

ആദ്യപകുതിയുടെ അവസാനനിമിഷം തകർപ്പൻ ഹെഡറിലൂടെ ഒസിമെൻ നാപോളിയുടെ ആദ്യഗോൾ നേടി. ജിയോവാനി ഡി ലൊറെൻസൊയുടെ ക്രോസിൽ രണ്ടാമത്തേതും. പീറ്റർ സീലിൻസ്‌കിയാണ്‌ പട്ടിക പൂർത്തിയാക്കിയത്‌. ഇറ്റാലിയൻ ലീഗിൽ ഒന്നാംസ്ഥാനത്ത്‌ 18 പോയിന്റ്‌ ലീഡുണ്ട്‌ ലൂസിയാനോ സ്‌പല്ലേറ്റിയുടെ സംഘത്തിന്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top