മിന്നി ഓപ്പണർമാർ



ഓപ്പണർമാരായ ഹർണൂർ സിങ്ങിന്റെയും അങ്ക്‌കൃഷ്‌ രഘുവൻഷിയുടെയും കരുത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്‌. അണ്ടർ 19 ഏകദിന ലോകകപ്പ്‌ ക്രിക്കറ്റിൽ അയർലൻഡിനെതിരെ 45 ഓവർ പൂർത്തിയായപ്പോൾ ഇന്ത്യ രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ 257 റണ്ണെന്ന നിലയിലാണ്‌. ഹർണൂർ 101 പന്തിൽ 88ഉം രഘുവൻഷി 79 പന്തിൽ 79 റണ്ണുമടിച്ചു. ഇരുവരും 164 റണ്ണാണ്‌ ചേർത്തത്‌. 25.4 ഓവർ വരെ ഈ കൂട്ടുകെട്ട്‌ നീണ്ടു. രാജ്‌ ബാവയും (59 പന്തിൽ 39) ക്യാപ്‌റ്റൻ നിഷാദ്‌ സിന്ധുവുമാണ്‌ (32 പന്തിൽ 35) ക്രീസിൽ. ടോസ്‌ നേടിയ അയർലൻഡ്‌ ഇന്ത്യയെ ബാറ്റിങ്ങിന്‌ അയക്കുകയായിരുന്നു. Read on deshabhimani.com

Related News