26 April Friday

മിന്നി ഓപ്പണർമാർ

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022


ഓപ്പണർമാരായ ഹർണൂർ സിങ്ങിന്റെയും അങ്ക്‌കൃഷ്‌ രഘുവൻഷിയുടെയും കരുത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്‌. അണ്ടർ 19 ഏകദിന ലോകകപ്പ്‌ ക്രിക്കറ്റിൽ അയർലൻഡിനെതിരെ 45 ഓവർ പൂർത്തിയായപ്പോൾ ഇന്ത്യ രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ 257 റണ്ണെന്ന നിലയിലാണ്‌.

ഹർണൂർ 101 പന്തിൽ 88ഉം രഘുവൻഷി 79 പന്തിൽ 79 റണ്ണുമടിച്ചു. ഇരുവരും 164 റണ്ണാണ്‌ ചേർത്തത്‌. 25.4 ഓവർ വരെ ഈ കൂട്ടുകെട്ട്‌ നീണ്ടു. രാജ്‌ ബാവയും (59 പന്തിൽ 39) ക്യാപ്‌റ്റൻ നിഷാദ്‌ സിന്ധുവുമാണ്‌ (32 പന്തിൽ 35) ക്രീസിൽ.
ടോസ്‌ നേടിയ അയർലൻഡ്‌ ഇന്ത്യയെ ബാറ്റിങ്ങിന്‌ അയക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top