അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് : ബംഗ്ലാദേശിനെ തകർത്ത്‌ ഇംഗ്ലണ്ട്‌



ആന്റിഗ്വ അണ്ടർ 19 ഏകദിന ലോകകപ്പ്‌ ക്രിക്കറ്റിൽ നിലവിലെ ചാമ്പ്യൻമാരായ ബംഗ്ലാദേശിന്‌ കനത്ത തോൽവി. ആദ്യമത്സരത്തിൽ ഇംഗ്ലണ്ടിനോട്‌ ഏഴ്‌ വിക്കറ്റിന്‌ കീഴടങ്ങി. ബംഗ്ലാദേശിനെ 97 റണ്ണിന്‌ പുറത്താക്കിയ ഇംഗ്ലീഷുകാർ അനായാസം ലക്ഷ്യംകണ്ടു. 41 പന്തിൽ 33 റണ്ണടിച്ച 11–-ാം നമ്പർ ബാറ്റർ റിപൊൺ മോണ്ടോലാണ്‌ ബംഗ്ലാദേശിനെ 97ൽ എത്തിച്ചത്‌. നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയ പേസർ ജോഷ്വാ ബോയ്‌ഡനാണ്‌ മാൻ ഓഫ്‌ ദ മാച്ച്‌. സ്‌കോർ: ബംഗ്ലാദേശ്‌ 97 (35.2), ഇംഗ്ലണ്ട്‌ 3–-98 (25.3) Read on deshabhimani.com

Related News